കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍. തൃശൂരില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റിഡിയിലെടുത്തത്. അരവിന്ദാക്ഷനെ ഉടന്‍ കൊച്ചിയില്‍ എത്തിക്കും. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സൂചന.(Karuvannur Bank Scam CPIM Leader PR Aravindakshan in ED custody)
വടക്കാഞ്ചേരി നഗരസഭ സിപിഐഎം കൗണ്‍സിലര്‍ കൂടിയാണ് പിആര്‍ അരവിന്ദാക്ഷന്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ എടുത്തത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അരവിന്ദാക്ഷന്‍ പരാതി ഉന്നയിച്ചിരുന്നു. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷന്‍.