Sunday, March 16, 2025

വീട്ടിലെ അടുക്കളയില്‍ ചാരായ നിര്‍മാണം; ചാലക്കുടിയില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍: വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍.പരിയാരം മണലായി വേങ്ങൂരാന്‍ വീട്ടില്‍ റിജുവിനെയാണ് ചാലക്കുടി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് സമീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും 10ലിറ്റര്‍ വ്യാജ ചാരായവും 80ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ അടുക്കളയില്‍ നിന്നും ഇവ പിടിച്ചെടുത്തത്. സ്വന്തം ഉപയോഗത്തിനും വില്പനക്കായുമാണ് വ്യാജ ചാരായം നിര്‍മ്മിക്കുന്നതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

Latest News

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു.കളമശ്ശേരി പോളിടെക്ന‌ിക് കോളേജിൽ പോലീസ് നടത്തിയ കഞ്ചാവ്...

More News