തൃശൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

0

തൃശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ലക്കിടി പന്നിക്കോട്ടിൽ വീട്ടിൽ ഭരതൻ (44) ആണ് മരിച്ചത്. രാത്രി 9 മണി കഴിഞ്ഞും ഭരതനെ കാണാതായതോടെ തിരഞ്ഞിറങ്ങിയപ്പോഴാണ് കുളക്കടവിൽ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. പാലക്കാട് നിന്നുള്ള സ്കൂബ ടീമിൻറെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here