ഗുജറാത്തിൽ 24 കാരിയെ വലിച്ചിഴച്ച് മർദിച്ചു; ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ

0

ഗുജറാത്തിൽ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതിക്ക് ക്രൂരമർദ്ദനമേറ്റു. 24 കാരിയെ വലിച്ചിഴച്ചാണ് മർദ്ദിച്ച് അവശയാക്കിയത്. അഹമ്മദാബാദിലാണ് സംഭവം. സംഭവത്തിൽ സ്പാ ഉടമയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

യുവതിയുടെ വസ്ത്രം പോലും വലിച്ചുകീറിയ യുവാവ് തുടർച്ചയായി അവരെ മർദിക്കുന്നത് വീഡിയോയിൽ കാണാം. യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചെറിയുന്നുമുണ്ട് അക്രമി. യുവതിയുടെ തല പിടിച്ച് ചെടിച്ചട്ടിയിൽ ഇടിപ്പിച്ചാണ് ഗുരുതരമായി പരുക്കേൽപ്പിക്കുന്നത്. വ്യാഴാഴ്ച വീഡിയോ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here