സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം: നിര്‍ദ്ദേശവുമായി പാര്‍ലമെന്റ് സമിതി

0

ന്യൂഡല്‍ഹി: സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് നീതി-നിയമ വിഭാഗവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് ഇത് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ജഡ്ജിമാര്‍ തങ്ങളുടെ സ്വത്തുവിവരങ്ങള്‍ സ്വമേധയാ സാക്ഷ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ജഡ്ജിമാര്‍ തങ്ങളുടെ സ്വത്തുവിവരങ്ങള്‍ സ്വമേധയാ സാക്ഷ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. അതിനാല്‍ ഉന്നത നീതിന്യായ വ്യവസ്ഥയിലെ എല്ലാ ജഡ്ജിമാരും തങ്ങളുടെ സ്വത്തുവിവരം നിര്‍ബന്ധമായി സാക്ഷ്യപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നു,’ എന്നാണ് ബിജെപി എംപി സുശീല്‍ മോദി അധ്യക്ഷനായ പാനലിന്റെ നിർദേശം.

എംപിമാരോ എംഎല്‍എമാരോ ആയി മത്സരിക്കുന്നവരുടെ സ്വത്ത് വിവരം അറിയാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ ജഡ്ജിമാര്‍ തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നത് യുക്തിയ്ക്ക് നിരക്കുന്നതല്ല. പൊതുപദവിയിലിരിക്കുന്നവര്‍ തങ്ങളുടെ സ്വത്ത് വിവരം നിര്‍ബന്ധമായും സാക്ഷ്യപ്പെടുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here