കായംകുളത്ത് അഞ്ചാം ക്ലാസുകാരിയെ തട്ടികൊണ്ട് പോകാൻ ശ്രമം; ബീഹാർ സ്വദേശി പിടിയിൽ

0

കായംകുളത്ത് അഞ്ചാം ക്ലാസുകാരിയെ തട്ടികൊണ്ട് പോകാൻ ശ്രമം. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ബിഹാർ കോങ് വാഹ് സ്വദേശി കുന്തൻകുമാറിനെ (27) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമമെന്ന് പ്രതി സമ്മതിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് സംശയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here