ആലപ്പുഴയ്ക്ക് ഓണസമ്മാനമായി രണ്ട് പാലങ്ങളും 12 റോഡുകളും;നാടാകെ വികസമുന്നേറ്റത്തിലാണ്;പി എ മുഹമ്മദ് റിയാസ്

0

ആലപ്പുഴ നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏഴ് വര്‍ഷക്കാലമായി തുടർച്ചയായി ഭരിക്കുന്ന എല്‍ഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നാടാകെ വികസന മുന്നേറ്റത്തിലാണ്.

അതില്‍ പ്രധാനപ്പെട്ട ശവക്കോട്ട പാലം, കൊമ്മാടി പാലം, ആലപ്പുഴ കളര്‍കോട് റിംഗ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട 12 റോഡുകള്‍ എന്നിവ നാളെ നാടിന് സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഓണസമ്മാനമായി പാലങ്ങളും റോഡുകളും നാടിന് സമര്‍പ്പിക്കാനാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply