ഹരിയാനയിൽ പൊലീസ് സ്റ്റേഷനു നേരെ ആക്രമണം; വെടിവെപ്പിൽ നിരവധി പൊലീസുകാർക്ക് പരുക്ക്

0

കലാപം പൊട്ടിപ്പുറപ്പെട്ട ഹരിയാനയിലെ നുഹിൽ 700 പേരോളം വരുന്ന അക്രമകാരികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന് എഫ്ഐആർ. അവരെ ജീവനോടെ കത്തിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ആക്രമണം. പൊലീസ് സ്റ്റേഷനുനേരെ ഇവർ കല്ലുകൾ വലിച്ചെറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. കല്ലേറിനു ശേഷം ആൾക്കൂട്ടം പൊലീസുകാർക്ക് നേരെ വെടിയുതിർത്തെന്നും വെടിവെപ്പിൽ നിരവധി പൊലീസുകാർക്ക് പരുക്കേറ്റു എന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു. പൊലീസ് സ്റ്റേഷൻ്റെ ഗേറ്റിലേക്ക് ആൾക്കൂട്ടം ബസ് ഇടിച്ചുകയറ്റി. പൊലീസ് ആകാശത്തേക്ക് വെടിവച്ചെങ്കിലും ആൾക്കൂട്ടം പിന്മാറിയില്ല എന്നും എഫ്ഐആറിൽ പറയുന്നു.

ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. രണ്ട് ഹോം ഗാർഡുകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. സംഘർഷവുമായി ബന്ധപ്പെട്ട് 116 പേരെ അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളിൽ അക്രമകാരികൾ കടകൾക്ക് തീവച്ചു. ഇതോടെ പമ്പുകളിൽ നിന്ന് കുപ്പികളിലും മറ്റും ഇന്ധനം നൽകുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ആരാധനാലയങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കാനും പൊലീസിനു മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here