അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു

0

ഇംഗ്ലണ്ട് ബാറ്റർ അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. 34 വയസുകാരനായ താരം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പാകിസ്താനെതിരെയായിരുന്നു ഹെയിൽസിൻ്റെ അവസാന മത്സരം.

കഴിഞ്ഞ 9 മാസമായി ഹെയിൽസ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ചർച്ചയിലായിരുന്നു. ഇതിനൊടുവിലാണ് തീരുമാനം. ഈ വർഷം ആദ്യം പിഎസ്എലിൽ കളിക്കുന്നതിനായി ഹെയിൽസ് ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ടിനായി നിർണായക പ്രകടനങ്ങൾ നടത്താൻ ഹെയിൽസിനു സാധിച്ചിരുന്നു. എന്നാൽ, ഓയിൻ മോർഗനുമായുള്ള ചില പ്രശ്നങ്ങളെ തുടർന്ന് താരത്തിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായി. നാല് വർഷങ്ങൾക്കു മുൻപാണ് ഹെയിൽസ് അവസാനമായി ഏകദിന മത്സരം കളിച്ചത്. സമീപകാലത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് കാഴ്ചവച്ച ഡോമിനൻസിയിൽ അലക്സ് ഹെയിൽസിൻ്റെ സംഭാവനകൾ ചെറുതല്ല.

രാജ്യാന്തര ജഴ്സിയിൽ 11 ടെസ്റ്റും 70 ഏകദിനവും 75 ടി-20കളുമാണ് ഹെയിൽസ് കളിച്ചിട്ടുള്ളത്. യഥാക്രമം 573, 2419, 2074 റൺസുകളാണ് താരത്തിൻ്റെ സമ്പാദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here