പ്രളയക്കെടുതി, ഹിമാചല്‍ പ്രദേശിന് 400 കോടി രൂപ നൽകും; നിതിൻ ഗഡ്‍കരി

0

പ്രളയക്കെടുതി, ഹിമാചല്‍ പ്രദേശിന് 400 കോടി രൂപ സഹായം പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‍കരി.കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം എന്നിവ കാരണം ഹിമാചലിലെ റോഡുകൾക്കും പാലങ്ങൾക്കും നാശനഷ്‍ടം ഉണ്ടായി.

അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും വേഗത്തിൽ നടത്തുന്നതിന് കേന്ദ്ര റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് (സിആർഐഎഫ്) കീഴിൽ 400 കോടി രൂപ കേന്ദ്രസർക്കാർ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു.ദേശീയപാതയോരത്തെ ഒരു കിലോമീറ്റർ വരെയുള്ള ലിങ്ക് റോഡുകൾ നന്നാക്കുന്നതിനുള്ള ചെലവ് എൻഎച്ച്എഐ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply