വാഹനങ്ങളിൽ പെട്രോളിന് പകരം എഥനോൾ ഉപയോഗിക്കണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

0

രാജസ്ഥാൻ : വാഹനങ്ങളിൽ പെട്രോളിന് പകരം എഥനോൾ ഉപയോഗിക്കണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും വാഹനങ്ങൾക്ക് ഇന്ധനമായി ഉപയോഗിച്ചാൽ ലിറ്ററിന് 15 രൂപക്ക്പെട്രോൾ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശുദ്ധമായ ഇന്ധനങ്ങളിലേക്ക് മാറുന്നതിലൂടെ മലിനീകരണവും ഇറക്കുമതിയും കുറയുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ഏകദേശം 16 ലക്ഷം കോടി രൂപയുടെ ഇറക്കുമതി കർഷകരുടെ വീടുകളിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.കൂടാതെ തന്നെ നമ്മുടെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വിറ്റുവരവ് ഏകദേശം 7.5 ലക്ഷം കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. നാലര കോടി യുവാക്കൾക്ക് ഇതുവരെ ജോലി ലഭിച്ചു. സർക്കാരിന് ഏറ്റവും കൂടുതൽ ജിഎസ്ടി നൽകുന്ന വ്യവസായമാണിത് എന്നും 15 ലക്ഷം കോടി രൂപയുടെ ഈ വ്യവസായം നിർമ്മിക്കാൻ കേന്ദ്രം തീരുമാനിച്ചു എന്നും ഇതുമൂലം 4.5 കോടി യുവാക്കൾക്ക് ജോലി ലഭിച്ചു എന്നും വരും ദിവസങ്ങളിൽ 10 കോടി യുവാക്കൾക്ക് ജോലി ലഭിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here