‘എല്ലാത്തിനും അര്‍ത്ഥമുണ്ടാവുന്ന ഒരു ദിവസം വരും’; ഉണ്ണി മുകുന്ദന്‍

0

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ പല കോണുകളില്‍ നിന്നും ഭിന്നാഭിപ്രായമാണ് ഉയരുന്നത്. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാക്കുന്നത്. സ്വന്തം കൈകളിലെ തഴമ്പുകള്‍ വ്യക്തമാക്കുന്ന ചിത്രത്തോടൊപ്പം . “എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും” എന്ന കുറിപ്പോടെയാണ് താരം പങ്കുവച്ചത്.

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രത്തിനും മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ ബാലതാരം ദേവനന്ദയ്ക്ക് പുരസ്ക്കാരം ലഭിക്കാത്തതും ഏറെ വിമര്‍ശനങ്ങളിലേക്ക് വഴിവച്ചിരുന്നു. അവാർഡ് ലഭിച്ചില്ലെങ്കിലും മാളികപ്പുറം സിനിമ കണ്ട എല്ലാവരുടെയും മനസിൽ ദേവനന്ദയാണ് മികച്ച ബാലനടിയെന്ന് സന്തോഷ് പണ്ഡിറ്റും ‘ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ’ എന്ന് ദേവനന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശരത് ദാസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here