റോക്‌സര്‍ കോപ്പിയടിയല്ല; ജീപ്പിനെതിരെ കേസ് ജയിച്ച് മഹീന്ദ്ര

0

അമേരിക്കന്‍ വിപണിയില്‍ വീണ്ടും സജീവമാകാന്‍ മഹീന്ദ്ര റോക്‌സര്‍. 2018 മാര്‍ച്ചില്‍ ആണ് അമേരിക്കന്‍ നിരത്തിലെ തങ്ങളുടെ ആദ്യ വാഹനമായ റോക്സറിനെ അവതരിപ്പിച്ചത്. എന്നാല്‍ വാഹനത്തിന്റെ അവതരണത്തിന് പിന്നാലെ ജീപ്പുമായി സാമ്യതകള്‍ ചൂണ്ടിക്കാട്ടി ഫിയറ്റ് ക്രിസ്‌ലര്‍ കമ്പനി യുഎസ് ഇന്റെര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ പരാതി നല്‍കി.

ഈ കേസില്‍ ഇപ്പോള്‍ മഹീന്ദ്രയ്ക്ക് അനുകൂലമായ വിധി ഉണ്ടായിരിക്കുകയാണ്. ജീപ്പ് മോഡലുകളുമായി രൂപകല്‍പ്പനയില്‍ സാമ്യമുള്ള റോക്‌സറിന്റെ വില്‍പ്പന നിര്‍ത്തണമെന്നായിരുന്നു ഫിയറ്റിന്റെ ആവശ്യം. എന്നാല്‍ കേസ് മഹീന്ദ്രക്ക് അനകൂലമായതിനാല്‍ റോക്‌സര്‍ അമേരിക്കയില്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹീന്ദ്ര റോക്‌സറിന്റെ ഡിസൈന്‍ ജീപ്പില്‍ നിന്ന് ട്രേഡ്മാര്‍ക്ക് സംരക്ഷിത ഘടകങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് 2019-ല്‍ കേസ് കൊടുത്തത്. വില്ലീസ് ജീപ്പിന്റെ പകര്‍പ്പാണെന്നായിരുന്നു ആരോപണം. ബോക്സി ബോഡി ഘടനയും ഫ്ലാറ്റായ വശങ്ങളും ഹുഡിന്റെ അതേ ഉയരത്തില്‍ അവസാനിക്കുന്ന റിയര്‍ ബോഡിയും മഹീന്ദ്ര മോഡലിനുണ്ടെന്നായിരുന്നെന്നാണ് വാദം.

2020ന്റെ തുടക്കത്തിലാണ് മഹീന്ദ്ര റോക്സറിന്റെ ഡിസൈന്‍ പരിഷ്‌കരിച്ചിരുന്നു. വിപണിയിലെത്തിയയതിന് പിന്നാലെ യുഎസിലെ ഓഫ് റോഡിംഗ് പ്രേമികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിക്കാന്‍ ഈ മഹീന്ദ്ര മോഡലിനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here