‘തട്ടത്തിൻ മറയത്ത്’ പ്രേക്ഷകർ ഏറ്റെടുത്തിട്ട് 11 വർഷങ്ങൾ ,

0

വിനോദിന്റെയും ആയിഷയുടെയും പ്രണയം കേരളക്കര ഏറ്റെടുത്തിട്ട് 11 വർഷങ്ങൾ. കേരളത്തിൽ ട്രെൻഡ് സെറ്ററായ ‘തട്ടത്തിൻ മറയത്ത്’ 2012 ജൂലൈ ആറിനാണ് തിയേറ്ററുകളിൽ എത്തിയത്. നിവിൻ പോളി, അജു വർഗീസ് എന്നിവരെ മലയാള സിനിമയുടെ ഭാഗമാക്കിയുറപ്പിച്ച ചിത്രമാണ് ‘തട്ടത്തിൻ മറയത്ത് .

ഇഷ തൽവാർ ആണ് സിനിമയില്‍ നായികയായെത്തിയത്. മനോജ് കെ ജയൻ, ശ്രീനിവാസൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘മലർവാടി ആർട്സ് ക്ലബ്’ എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരങ്ങളാണ് അജുവും നിവിനുമെങ്കിലും കരിയർ ബ്രേക്ക് ആകുന്നത് തട്ടത്തിൽ മറയത്തായിരുന്നു. ഒരു യുവ നടന് കിട്ടാവുന്ന ഏറ്റവും വലിയ വിജയമായിരുന്നു സിനിമയുടേത്. ഇന്നും തട്ടത്തിൻ മറയത്തിന് ഏറെ ആരാധകരുണ്ട്.വിനീത് ശ്രീനിവാസൻ ജനിച്ചുവളർന്ന തലശ്ശേരിയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ചിത്രം രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയമാണ് പ്രമേയമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here