പയ്യന്നൂർ: പിലാത്തറ ചെറുതാഴത്ത് തെരുവുനായ്ക്കൾ പത്തുവയസുകാരിയെ കടിച്ചു പരുക്കേൽപിച്ചു. സിറാജുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥിനിയായ ആയിഷ അബ്ദുൽ ഫത്താഹിനാണ് പരുക്കേറ്റത്. കുട്ടിയെ പരുക്കുകളോടെ പരിയാതെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്‌ച്ച രാവിലെ മദ്റസയിലേക്ക് പോകവേ ഭാരത് റോഡിൽ വച്ചായിരുന്നു അക്രമം.
മേരിമാത സ്‌കുളിലെ ആറാം ക്ളാസ് വിദ്യാർത്ഥിനിയാണ്. സംഭവത്തിനിടെ അവിടെയെത്തിയ പിലാത്തറ ജുമാഅത്ത് കമ്മിറ്റി സെക്രട്ടറി താജുദ്ദീന്റെ ശ്രദ്ധയിൽപ്പെട്ടതു കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്. താജുദ്ദീന്റെ നേതൃത്വത്തിൽ നാട്ടുകാർ പത്തുവയസുകാരിയെ അക്രമിച്ച തെരുവ് നായയെ തുരത്തുകയായിരുന്നു.
മുഴപ്പിലങ്ങാട് കെട്ടിനകത്ത് രണ്ടു മാസം മുൻപാണ് നിഹാലെന്ന പതിനൊന്നു വയസുകാരനെ വീട്ടിനടുത്തുകളിച്ചു കൊണ്ടിരിക്കവെ തെരുവുനായ്ക്കൾ കടിച്ചു കീറിയത്. ഈ സംഭവത്തിന് ശേഷം കണ്ണൂർ ജില്ലയിൽ നിരവധി കുട്ടികൾക്കാണ് തെരുവുനായയുടെ കടിയേറ്റത്.