ബാലുശ്ശേരിക്ക് സമീപം പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

0

കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവർ രജീഷ്, പിആർഒ ഗിരീഷ്, എന്നിവർക്ക് പരിക്കേറ്റു. മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. വടകരയിൽ ഔദ്യോഗിക യോഗത്തിന് പോകുകയായിരുന്ന പൊലീസ് സംഘമാണ് അപകടത്തിൽപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here