വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ മത്സരക്രമമായി

0

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ അടുത്ത സൈക്കിളിലേക്കുള്ള ഇന്ത്യയുടെ മത്സരക്രമമായി. 2023 മുതൽ 2025 വരെയുള്ള മൂന്നാം സീസണിലെ മത്സരക്രമമാണ് പുറത്തുവന്നത്. ഈ മാസം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയോടെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക.

വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ എവേ പരമ്പരകൾ. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ ചാമ്പ്യൻഷിപ്പ് ആരംഭിക്കും. നാട്ടിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകൾക്കെതിരെയും ഇന്ത്യ കളിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here