തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധികൻ ഉൾപ്പെടെ രണ്ടുപേർക്ക് പരുക്ക്

0

തൃശൂർ കുന്നംകുളത്തും തെരുവുനായയുടെ ആക്രമണം രൂക്ഷം. വയോധികൻ ഉൾപ്പെടെ രണ്ടുപേരെ തെരുവുനായ ആക്രമിച്ചു. ചൊവ്വന്നൂർ എട്ടംപുറത്താണ് സംഭവം. പരുക്കേറ്റ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.

പത്തനംതിട്ടയിൽ ഇന്ന് അഞ്ച് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.അമ്പലക്കടവ് വയക്കൽ പടിഞ്ഞാറ്റേതിൽ കലാധരൻ നായർ, പള്ളിയിൽ പി എ ശ്രീകുമാർ, തോണ്ടത്രയിൽ തോമസ്, മണ്ണാകടവ് സ്വദേശികളായ രണ്ട് പേർക്കും ആണ് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാകടവിൽ രാവിലെ 8.30 ക്കും അമ്പലക്കടവിൽ 11 മണിക്കും ആണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here