ഈ രോഗങ്ങളെ സൂക്ഷിക്കാം; അഞ്ച് രോഗങ്ങൾക്ക് ഇന്ത്യയിൽ ജാഗ്രത നിർദേശം

0

രാജ്യത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(എന്‍സിഡിസി). ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എ എന്നീ രോഗങ്ങൾക്കാണ് എന്‍സിഡിസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 209 മുന്നറിയിപ്പുകള്‍ ഇതു സംബന്ധിച്ച് ഈ മാസം നല്‍കിയതായും 90 ഇടങ്ങളില്‍ പ്രദേശിക പകര്‍ച്ചവ്യാധികളായി ഈ രോഗങ്ങള്‍ മാറിയെന്നും എന്‍സി‍ഡിസി ഉദ്യോഗസ്ഥര്‍ പറയുന്നു.

എല്ലാ സംസ്ഥാനങ്ങളോടും രോഗങ്ങള്‍ പടരാതിരിക്കാൻ ആവശ്യമായ മുന്‍കരുതലുകള്‍ വരും ദിവസങ്ങളില്‍ എടുക്കണമെന്നും എന്‍സിഡിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രോഗ്രാമിന്‍റെ ഭാഗമാണ് ഈ മുന്നറിയിപ്പുകള്‍. ടൈഫോയ്ഡ്, മലേറിയ, ഹെപ്പറ്റൈറ്റിസ് എ, സ്ക്രബ് ടൈഫസ്, ഡെങ്കിപ്പനി എന്നിവയാണ് ജാഗ്രതാനിർദേശം നൽകിയ അഞ്ച് രോഗങ്ങൾ.

സാല്‍മണെല്ല ബാക്ടീരിയയാണ് ടൈഫോയ്ഡ് പരത്തുന്നത്. എന്‍ററിക് ഫീവര്‍ എന്നും ടൈഫോയ്ഡ് അറിയപ്പെടുന്നു. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഈ ബാക്ടീരിയ മനുഷ്യശരീരത്തില്‍ എത്തുന്നത്. ഉയര്‍ന്ന ഡിഗ്രി പനി, കുളിര്, തലവേദന, വയര്‍വേദന, മലബന്ധം, അതിസാരം എന്നിവയാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here