പാക്കിസ്ഥാനിലെ പ്ലാന്‍റുകള്‍ അടച്ചുപൂട്ടി സുസുക്കി

0

ജാപ്പനീസ് വാഹന ബ്രാൻഡായ സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡ് (പിഎസ്എംസി) പാക്കിസ്ഥാനിലെ കാർ, ബൈക്ക് പ്ലാന്റുകൾ അടച്ചിടാൻ തീരുമാനിച്ചു. ജൂൺ 22 മുതൽ ജൂലൈ 8 വരെയാണ് അടച്ചിടുന്നത്. പു​​​തു​​​താ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഇ​​​റ​​​ക്കു​​​മതി നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ഇങ്ങനെയൊരു നടപടി. സ്‌പെയറുകളുടെയും ആക്‌സസറികളുടെയും കുറവ് മൂലമാണ് തീരുമാനമെന്ന് പാക്കിസ്ഥാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ പ്രസ്‍താവനയിൽ കമ്പനി അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

75 ദിവസത്തേക്ക് അടച്ചിട്ടിരുന്ന ഫോർ വീലർ യൂണിറ്റ് സുസുക്കി ഈയടുത്ത് പുനരാരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്ലാന്റ് വീണ്ടും അടച്ചുപൂട്ടുകയാണ്. കഴിഞ്ഞ മെയ് മാസത്തിൽ പാകിസ്ഥാൻ സെൻട്രൽ ബാങ്ക് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. ഇതാണ് മാരുതി സുസുകി ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾക്ക് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here