ചരക്കു വാഹനങ്ങൾക്ക് ഓറഞ്ച് ഒഴികെ ഏതുനിറവും ഉപയോഗിക്കാം

0

ചരക്കു വാഹനങ്ങൾക്ക് ഓറഞ്ച് ഒഴികെ ഏതുനിറവും ഉപയോഗിക്കാം. ചരക്കുവാഹനങ്ങൾക്കു മുന്നിലും പിന്നിലും മഞ്ഞനിറം വേണമെന്ന നിബന്ധനയും ഗതാഗതവകുപ്പ് ഒഴിവാക്കി. കേരള മോട്ടോർവാഹനനിയമത്തിലാണ് മാറ്റംവരുത്തിയത്.

രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കണ്ണിൽപ്പെടാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മഞ്ഞനിറം നൽകിയിരുന്നത്. എന്നാൽ, ഓൾ ഇന്ത്യാ പെർമിറ്റ് വാഹനങ്ങൾക്ക് കളർകോഡ് ഒഴിവാക്കിയ കേന്ദ്രഭേദഗതി സംസ്ഥാനവും സ്വീകരിക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനം അപകടസാധ്യത വർധിപ്പിക്കുന്നതാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

കാരണം നിയമഭേദഗതിയെത്തുടർന്ന് കറുത്തനിറംവരെ ഉപയോഗിക്കാനാകും. വെളിച്ചം അധികം പ്രതിഫലിപ്പിക്കാത്ത മാറ്റ് ഫിനിഷ് പെയിന്റ് ഉപയോഗിച്ച വാഹനങ്ങൾ മിക്കപ്പോഴും കണ്ണിൽപ്പെടാറില്ലെന്ന് ഡ്രൈവർമാർ പരാതിപ്പെടാറുണ്ട്.

അതേസമയം ഓറഞ്ചുനിറം നിർബന്ധമായ പ്രെട്രോളിയം, രാസമിശ്രിതങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വശങ്ങളിൽ വെള്ളനിറം ഉപയോഗിക്കാനും ഭേദഗതിയിലൂടെ അനുമതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here