ജോലിക്ക് കോഴ; തമിഴ്​നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റ് സുപ്രിം കോടതി അനുമതിയോടെ

0

തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയ്ക്ക് എതിരായ ഇ.ഡി അന്വേഷണവും നടപടിയും സുപ്രിം കോടതി അനുമതിയോടെ. സെന്തിൽ ബാലാജിയ്ക്ക് എതിരെ നടപടി എടുക്കാൻ സുപ്രിം കോടതി ഇ.ഡി യെ അനുവദിച്ചിരുന്നു. അഴിമതി വഴി പണം കൈപറ്റുന്നത് പണം കള്ളപ്പണം ആണെന്നാണ് സുപ്രിം കോടതി നിരിക്ഷണം. മേയ് 16 നാണ് സെന്തിൽ ബാലാജി നല്കിയ അപ്പീൽ സുപ്രിം കോടതി തള്ളിയത്.സെന്തിൽ ബാലാജിയ്ക്ക് എതിരായ തെളിവുകൾ ഗൗരവ സ്വഭാവത്തിലുള്ളതാണെന്നാണ് സുപ്രിം കോടതി നിരിക്ഷണം.
ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. നിലവിൽ ഡിഎംകെ സർക്കാരിൽ വൈദ്യുതി – എക്സൈസ് മന്ത്രിയാണ്. 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെന്തിൽ ബാലാജിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. അറസ്റ്റിൽ പ്രതിഷേധവുമായി ഡിഎംകെ രം​ഗത്തെത്തി. അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡിഎംകെ പറഞ്ഞു. ഉദയ്നിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള മന്ത്രിമാർ ആശുപത്രിയിൽ എത്തി. ബിജെപി വിരട്ടിയാൽ പേടിക്കില്ലെന്ന് ഉദയ്നിധി സ്റ്റാലിൻ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here