കോലഴിയില്‍ മദ്യലഹരിയില്‍ ഭാര്യാപിതാവ്‌ മരുമകനെ കുത്തിക്കൊന്നു

0

കോലഴിയില്‍ മദ്യലഹരിയില്‍ ഭാര്യാപിതാവ്‌ മരുമകനെ കുത്തിക്കൊന്നു. കോലഴി മലപ്പുറത്ത്‌ ക്ഷേത്രം റോഡില്‍ തെക്കുംകര മണലിത്തറ പുന്നശേരി ശങ്കരന്‍ നായരുടേയും ഒറ്റയില്‍ സൗഭാഗ്യ ലക്ഷ്‌മിയുടേയും മകന്‍ ശ്രീകൃഷ്‌ണനാ(49)ണു മരിച്ചത്‌. സംഭവത്തില്‍ പ്രതി ഉണ്ണികൃഷ്‌ണ(69)നെ വിയ്യൂര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
സ്വത്തുതര്‍ക്കമാണ്‌ കൊലപാതകത്തിന്‌ കാരണമെന്ന്‌ പറയുന്നു. സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: ശ്രീകൃഷ്‌ണന്റെ ഭാര്യാമാതാവ്‌ മരണമടഞ്ഞശേഷം പിതാവ്‌ ഉണ്ണികൃഷ്‌ണന്‍ ഇവരൊടൊപ്പമാണ്‌ താമസം. ശ്രീകൃഷ്‌ണന്റെ അമ്മാവന്‍ കൂടിയാണ്‌ ഉണ്ണികൃഷ്‌ണന്‍. വാടക വീട്ടിലാണ്‌ അവര്‍ താമസിച്ചിരുന്നത്‌.
ഇന്നലെ ശ്രീകൃഷ്‌ണന്റെ അമ്മ സൗഭാഗ്യലക്ഷ്‌മിയും ഉണ്ണികൃഷ്‌ണനും തമ്മില്‍ കുടുംബ കാര്യങ്ങളെ ചൊല്ലി വഴക്കുണ്ടായെന്നു പറയുന്നു.
വഴക്ക്‌ നീണ്ടതോടെ ശ്രീകൃഷ്‌ണന്‍ ഇടപെടുകയായിരുന്നു. ഇതിനിടെ ഉണ്ണികൃഷ്‌ണന്‍ കുപിതനായി ശ്രീകൃഷ്‌ണനെ കുത്തി. വയറിലാണു കുത്തേറ്റത്‌. ആഴത്തിലുള്ള മുറിവായതിനാല്‍ രക്‌തപ്രവാഹം പെട്ടെന്ന്‌ നിയന്ത്രിക്കാനായില്ല. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എതാനും മാസം മുമ്പാണ്‌ മകളുടെ പഠന സൗകര്യം കണക്കിലെടുത്ത്‌ ഇവര്‍ കോലഴിയിലേക്ക്‌ താമസം മാറ്റിയത്‌. ഭാര്യ: വിനീത. മകള്‍: കാവ്യ (കോലഴി ചിന്മയ വിദ്യാലയം)

LEAVE A REPLY

Please enter your comment!
Please enter your name here