രേഖകളില്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന 17 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമായി ഈരാറ്റുപേട്ട സ്വദേശി പിടിയില്‍

0

രേഖകളില്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന 17 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമായി കോട്ടയം ഈരാറ്റുപേട്ട സ്വദേശി പിടിയില്‍. പുനെ-കന്യാകുമാരി ജയന്തിജനത എക്‌സ്‌പ്രസില്‍ സേലത്തുനിന്ന്‌ അങ്കമാലിയിലേക്ക്‌ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്‌ത ഈരാറ്റുപേട്ട നടക്കല്‍ കരീം മന്‍സിലില്‍ മുഹമ്മദ്‌ ഹാഷിം (52)നെയാണ്‌ പാലക്കാട്‌ റെയില്‍വേ സ്‌റ്റേഷനില്‍വച്ചു ആര്‍.പി.എഫ്‌. അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇയാളുടെ അരയില്‍ തുണികൊണ്ട്‌ പ്രത്യേകം തയാറാക്കിയ അരപ്പട്ടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്‌. പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ അന്വേഷണത്തിനായി പാലക്കാട്‌ ഇന്‍കംടാക്‌സ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ വിങ്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ക്ക്‌ കൈമാറി.
പാലക്കാട്‌ ആര്‍.പി.എഫ്‌. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സൂരജ്‌ എസ്‌. കുമാര്‍, അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ സജി അഗസ്‌റ്റിന്‍, എ. മനോജ്‌, കെ. സുനില്‍കുമാര്‍, കോണ്‍സ്‌റ്റബിള്‍മാരായ പി.ബി. പ്രദീപ്‌, വീണാ ഗണേഷ്‌ എന്നിവരാണ്‌ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here