അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

0

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. 20 രൂപയ്ക്ക് ഏത് സ്റ്റേഷനിൽനിന്നും പരിധിയില്ലാതെ യാത്ര ചെയ്യാം.

നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ വനിതാ ദിനത്തിൽ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് സ്റ്റേഷനുകളിലാണ് ഈ സേവനം ലഭിക്കുക. ഈ വെൻഡിങ് മെഷീനുകളിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും. നെക്സോറ അക്കാദമിയുമായി ചേർന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക. കലൂർ മെട്രോ സ്റ്റേഷനിൽ ഉച്ചക്ക് 12.15ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ നാപ്കിൻ വെൻഡിങ് മെഷീനുകൾ ഉദ്ഘാടനം ചെയ്യും.

തുടർന്ന് നടക്കുന്ന വനിതാദിനാഘോഷ ചടങ്ങിൽ കഴിഞ്ഞ വർഷം മെട്രോയിൽ ഏറ്റവുമധികം തവണ യാത്ര ചെയ്ത മൂന്ന് വനിതകളെ ആദരിക്കും. ഇതിന് പുറമേ സ്ത്രീകൾക്കായി മുട്ടം, ഇടപ്പള്ളി, എംജി റോഡ്, വൈറ്റില സ്റ്റേഷനുകളിൽ ബുധനാഴ്ച സൗജന്യ ബോൺ ഡെൻസിറ്റി പരിശോധയും ഒരുക്കിയിട്ടുണ്ട്. ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററിന്റെയും മേയർ വിറ്റബയോട്ടിക്സിന്റെയും സഹകരണത്തോടെ രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണ് മെഡിക്കൽ ക്യാന്പ്.

LEAVE A REPLY

Please enter your comment!
Please enter your name here