ബംഗ്ലാദേശില്‍ സാമൂഹിക വിരുദ്ധര്‍ 14 ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തു

0

ബംഗ്ലാദേശില്‍ സാമൂഹിക വിരുദ്ധര്‍ 14 ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തു. വടക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലെ താക്കൂർഗാവ് ജില്ലയിലാണ് സംഭവം.

ചില വിഗ്രഹങ്ങൾ നശിപ്പിച്ചതായും ചിലത് ക്ഷേത്ര കുളങ്ങളിൽ കണ്ടെത്തിയെന്നും ബലിയാടങ്കി ഉപജിലയുടെ പൂജ സെലിബ്രേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ബർമാൻ പറഞ്ഞു.

കുറ്റവാളികളെ കുറിച്ച് സൂചനയൊന്നുമില്ലെന്നും എന്നാൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം ഹീനമായ സംഭവങ്ങളൊന്നും ഇവിടെ നടന്നിട്ടില്ലെന്നും ഈ പ്രദേശം എല്ലായ്പ്പോഴും മികച്ച മതസൗഹാർദത്തിന്‍റെ പ്രദേശമായി അറിയപ്പെടുന്നുവെന്നും ഹിന്ദു സമുദായ നേതാവും യൂണിയൻ പരിഷത്ത് ചെയർമാനുമായ സമർ ചത്തർജി പറഞ്ഞു.

ഭൂരിപക്ഷമായ മുസ്‌ലീം സമുദായത്തിന് ഞങ്ങളുമായിഒരു തർക്കവുമില്ലെന്നും ആരാണ് ഈ കുറ്റകൃത്യത്തിന് പിന്നിലെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെയുള്ള സമയത്താണ് പല ഗ്രാമങ്ങളിലും ആക്രമണം നടന്നതെന്ന് ബലിയഡങ്കി പോലീസ് സ്‌റ്റേഷൻ ഓഫീസർ ഇൻ-ചാർജ് ഖൈറുൽ അനം പറഞ്ഞു.

രാജ്യത്തിന്‍റെ സമാധാനപരമായ സാഹചര്യം തകർക്കാൻ വേണ്ടിയുള്ള ആസൂത്രിതമായ ശ്രമമാണിതെന്ന് വ്യക്തമാകുന്നതായി താക്കൂർഗാവ് പോലീസ് മേധാവി ജഹാംഗീർ ഹൊസൈൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അക്രമികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചതായും കുറ്റവാളികൾ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഉറപ്പ് നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here