സമയപരിധി തീര്‍ന്നു; 63,500 പരാതികളില്‍ 24,528 എണ്ണത്തിന്‌ പരിഹാരം

0


തിരുവനന്തപുരം: ബഫര്‍സോണ്‍ സംബന്ധിച്ച പരാതികളുടെ എണ്ണം 63,500. ഇതില്‍ 24,528 പരാതികള്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം, ബഫര്‍ സോണ്‍ സംബന്ധിച്ച പരാതി വനം വകുപ്പിലും പഞ്ചായത്ത്‌ ഹെല്‍പ്പ്‌ ഡെസ്‌കുകളിലും അറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. പുതിയ പരാതികള്‍ സ്വീകരിക്കില്ലെന്നും വനം വകുപ്പ്‌ അറിയിച്ചു.
സംസ്‌ഥാന റിമോട്ട്‌ സെന്‍സിങ്‌ എന്‍വയോണ്‍മെന്റ്‌ സെന്ററിന്റെ (കെ.എസ്‌.ആര്‍.ഇ.സി) അസറ്റ്‌ മാപ്പറില്‍ 24,493 എണ്ണം അപ്‌ലോഡ്‌ ചെയ്‌തു. വനം വകുപ്പു പുറത്തുവിട്ട ഭൂപടത്തെക്കുറിച്ച്‌ ഇതുവരെ ലഭിച്ച പരാതികളില്‍ നേരിട്ടുള്ള സ്‌ഥലപരിശോധനയും അസറ്റ്‌ മാപ്പര്‍ മാപ്പിലൂടെ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നതും ഒരാഴ്‌ചകൂടി തുടരും.
പരിസ്‌ഥിതിലോല മേഖലയിലെ ജനവാസകേന്ദ്രങ്ങളില്‍ വനം-റവന്യു-തദ്ദേശ വകുപ്പുകള്‍ നടത്തുന്ന പരിശോധന പല സ്‌ഥലങ്ങളിലും പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ പരിശോധനയ്‌ക്കു കൂടുതല്‍ സമയം അനുവദിക്കണമെന്നു തദ്ദേശ സ്‌ഥാപനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അസറ്റ്‌ മാപ്പര്‍ ആപ്‌ ലഭിച്ചതു വൈകിയായിരുന്നു. ലഭിക്കുന്ന പരാതികള്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ക്കു തരംതിരിച്ചു കൈമാറി വേഗത്തില്‍ സ്‌ഥലപരിശോധന നടത്താനായിരുന്നു കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിലെ തീരുമാനം. എന്നാല്‍, മൂന്നിനാണ്‌ അസറ്റ്‌ മാപ്പര്‍ ആപ്പ്‌ പഞ്ചായത്തുകള്‍ക്കു ലഭ്യമാക്കിയത്‌. ഈ മാസം 11 നു സുപ്രീം കോടതി കേസ്‌ പരിഗണനയ്‌ക്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here