അനധികൃത വിദേശ മദ്യ വിൽപ്പന; 8.5 ലിറ്റർ വിദേശ മദ്യവുമായി മങ്കടയിൽ യുവാവ് പിടിയിൽ

0

മലപ്പുറം:അനധികൃതമായി വിദേശ മദ്യം ശേഖരിച്ച് വിൽക്കുന്ന യുവാവിനെ പൊലീസ് പിടികൂടി.8.5 ലിറ്റർ വിദേശ മദ്യവുമായി മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശിയായ ചോലക്കൽ അനീസുർ റഹ്മാൻ (38) ആണ് പിടിയിലായത്.തിരൂർക്കാട്, വലമ്പൂർ, രാമപുരം ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നത് സംബന്ധിച്ച് പൊലീസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു.പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പ്രദേശത്ത് അനധികൃത മദ്യവിൽപ്പന നടക്കാൻ സാധ്യതയുണ്ടെന്നും രഹസ്യ വിവരം ലഭിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ ഓരോടംപാലത്ത് വെച്ച് മങ്കട എസ് ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം മദ്യവുമായി പിടികൂടിയത്.

ആവശ്യക്കാർക്ക് ഇരുചക്രവാഹനത്തിലെത്തിയാണ് ഇയാൾ മദ്യം കൈമാറിയിരുന്നത്.പ്രതി മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.അന്വേഷണ സംഘത്തിൽ എസ് ഐമാരായ അലവിക്കുട്ടി, സതീഷ്, എ എസ് ഐമാരായ അബ്ദുൽ സലീം, മുരളികൃഷ്ണദാസ്, എസ് സി പി ഒമാരായ മുഹമ്മദ് ഫൈസൽ, പ്രീതി, പൊലീസുകാരായ ബാലകൃഷ്ണൻ, രജീഷ്, ഫവാസ്, റീന, അജിത, ഹോം ഗാർഡ് ഉണ്ണിക്കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here