പിന്നണിഗായകനായി ഭീമൻ രഘു; നടൻ സംവിധാനം ചെയ്ത് നായകനാകുന്ന ‘ചാണ’ ഫെബ്രുവരിയിൽ തിയേറ്ററിലെത്തും

0


പിന്നണിഗായകനായി ഭീമൻ രഘു; നടൻ സംവിധാനം ചെയ്ത് നായകനാകുന്ന ‘ചാണ’ ഫെബ്രുവരിയിൽ തിയേറ്ററിലെത്തും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഏറെ വേഷപ്പകർച്ചകളുള്ള നടനാണ് മലയാളികളുടെ പ്രിയതാരം ഭീമൻ രഘു. ഇതാ മറ്റൊരു വേഷപ്പകർച്ചയുമായി താരം പ്രേക്ഷകരിലേക്കെത്തുന്നു. ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ചാണ’ യിലൂടെയാണ് പിന്നണിഗാന രംഗത്തേക്ക് ചുവടു വെയ്ക്കുന്നത്. ഏറെ ഹൃദയഹാരിയായ ഒരു തമിഴ് ഗാനം ആലപിച്ചുകൊണ്ടാണ് ഭീമൻ രഘു വരുന്നത്. ചിത്രത്തിൽ ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾ പങ്കുവെയ്ക്കുന്ന ഗാനം കൂടിയാണ് അദ്ദേഹം പാടിയിട്ടുള്ള ഈ തമിഴ് ഗാനം.

ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്. ഉപജീവനത്തിനായി തെങ്കാശിയിൽ നിന്ന് തന്റെ തൊഴിൽ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

അഭിനേതാക്കൾ-ഭീമൻ രഘുവിനോടൊപ്പം പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമൻ വിശ്വനാഥ്, രഘുചന്ദ്രൻ, സമ്മോഹ്, സൂരജ് സുഗതൻ, കൃഷ്ണൻകുട്ടി നായർ, സനോജ് കണ്ണൂർ, വിഷ്ണു(ഭീമൻ പടക്കക്കട), മുരളീധരൻ നായർ, വിഷ്ണു, മണികണ്ഠൻ, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കെ. സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ‘ചാണ’ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഭീമൻ രഘുവാണ്. സ്വീറ്റി പ്രൊഡക്ഷൻസ്, നിർമ്മാണവും വിതരണവും നടത്തുന്നു. നിർമ്മാണം-കെ ശശീന്ദ്രൻ കണ്ണൂർ, കഥ, തിരക്കഥ, സംഭാഷണം-അജി അയിലറ, ഡി ഒ പി – ജെറിൻ ജയിംസ്, അസോസിയേറ്റ് ഡയറക്ടർ- രാമൻ വിശ്വനാഥൻ, എഡിറ്റർ- ഐജു ആന്റു, മേക്കപ്പ്-ജയമോഹൻ, കോസ്റ്റ്യൂംസ് – ലക്ഷ്മണൻ,ആർട്ട് – അജയ് വർണ്ണശാല, ഗാനരചന-ലെജിൻ ചെമ്മാനി, കത്രീന ബിജിമോൾ, മ്യൂസിക് – മുരളി അപ്പാടത്ത്, പശ്ചാത്തല സംഗീതം – മണികുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ – രൂപേഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനിൽ കണ്ടനാട്. ഡി ഐ – രഞ്ജിത്ത് ആർ കെ, സ്റ്റുഡിയോ- കെ സ്റ്റുഡിയോ കൊച്ചി, സ്റ്റിൽസ്-ലാലു വേട്ടമുക്ക്, ശ്രീക്കുട്ടൻ ,പി ആർ ഓ – പി ആർ സുമേരൻ, ഡിസൈൻ- സജീഷ് എം ഡിസൈൻസ്.

LEAVE A REPLY

Please enter your comment!
Please enter your name here