കാട്ടിൽ‌ വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ വീട്ടമ്മ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

0

കാട്ടിൽ‌ വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ വീട്ടമ്മ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാടുകാണിക്കടുത്ത് പുളിയമ്പാറയിലെ കല്യാണി(58) ആണു കൊല്ലപ്പെട്ടത്. പുളിയമ്പാറ വനത്തിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം. കല്യാണി ഉൾപ്പെടെ വനാതിർത്തിയിൽ താമസിക്കുന്ന കുടുംബങ്ങളിലെ 4 സ്ത്രീകളാണ് വിറകിനായി കാട്ടിൽ പോയത്.
സംഘം നടന്നുനീങ്ങുന്നതിനിടെ കാട്ടുപാതയിൽ ആനയെ കണ്ടു. നാലുപേരും തിരിഞ്ഞോടി. മറ്റു 3 പേർ വീട്ടിലെത്തിയെങ്കിലും കല്യാണി എത്തിയില്ല. തുടർന്ന് വനപാലകരും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. സമീപത്തുണ്ടായിരുന്ന ആനയെ ഓടിച്ച ശേഷമാണ് മൃതദേഹം കൊണ്ടുവന്നത്. സംസ്കാരം നടത്തി. സഹോദരി: സുശീല.

Leave a Reply