പോലീസ്‌ സംരക്ഷണത്തില്‍ മാതാപിതാക്കളെ കാണാനെത്തിയ പ്രതി ഓടിരക്ഷപ്പെട്ടു

0


രാജകുമാരി: മാതാപിതാക്കളെ കാണാന്‍ പോലീസ്‌ സംരക്ഷണത്തില്‍ വീട്ടിലെത്തിയ കൊലക്കേസ്‌ പ്രതി ഓടി രക്ഷപ്പെട്ടു. രാജാക്കാട്‌ പൊന്‍മുടി കളപ്പുരയില്‍ ജോമോനാണ്‌ രക്ഷപ്പെട്ടത്‌.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരുന്ന ജോമോന്‍ കഴിഞ്ഞ ദിവസം പരോളിന്‌ അനുമതി തേടിയിരുന്നു. എന്നാല്‍, കോടതി പരോള്‍ നിഷേധിച്ചു. അതേസമയം, പ്രായമായ മാതാപിതാക്കളെ കാണണമെന്ന അപേക്ഷ പരിഗണിച്ച കോടതി പോലീസ്‌ സംരക്ഷണത്തില്‍ രണ്ടു ദിവസത്തെ താല്‍ക്കാലിക പരോള്‍ അനുവദിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട്‌ ഉദ്യോഗസ്‌ഥരുടെ സംരക്ഷണത്തില്‍ ഇന്നലെ വൈകിട്ടു ജോമോനെ പൊന്‍മുടിയിലെ വീട്ടിലെത്തിച്ചു. വിലങ്ങഴിച്ചശേഷം പ്രതി ഈ പോലീസ്‌ ഉദ്യോഗസ്‌ഥരെ വെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്നു മൂന്നാര്‍ ഡിവൈ.എസ്‌.പി: കെ.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ വിവിധ സ്‌റ്റേഷനുകളില്‍നിന്നുള്ള പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പൊന്‍മുടിയിലെ ഇയാളുടെ വീടിനു സമീപവും വന മേഖലയിലും രാത്രിയിലും പരിശോധന നടത്തി. പൊന്‍മുടി ജലാശയത്തിന്റെ ഇരു കരകളിലും പോലീസ്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. കോട്ടയം ഈസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ 2015 ലുണ്ടായ കൊലക്കേസിലെ ഒന്നാം പ്രതിയാണ്‌ ജോമോന്‍

Leave a Reply