പൊഴിയൂരിൽ എസ്ഐക്ക് മർദ്ദനമേറ്റു

0

തിരുവനന്തപുരം: പൊഴിയൂരിൽ എസ്ഐക്ക് മർദ്ദനമേറ്റു. ലോകകപ്പ് മത്സര പ്രദർശനത്തിനിടെയാണ് എസ്‌ഐക്ക് മർദനമേറ്റത്. പൊഴിയൂർ എസ്.ഐ എസ്. സജിയെ ചിലർ ആക്രമിക്കുകയായിരുന്നു. പൊഴിയൂർ ജംഗ്ഷനിൽ സ്ക്രീൻ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രണ്ടു യുവാക്കളെ നീക്കാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം.

സംഭവത്തിൽ പൊഴിയൂർ സ്വദേശിയായ ജസ്റ്റിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ സജിയെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here