ക​ത്ത് വി​വാ​ദം: രാ​പ്പ​ക​ൽ സ​മ​ര​വു​മാ​യി ബി​ജെ​പി

0

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ലെ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ന​ട​ത്തി​യ പ്രതിപക്ഷ അം​ഗ​ങ്ങ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് ബി​ജെ​പി അ​റി​യി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് പ​രി​സ​ര​ത്ത് 24 മ​ണി​ക്കൂ​ർ നീ​ളു​ന്ന രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി, കൗ​ൺ​സി​ല​ർ​മാ​രെ കൈ​യേ​റ്റം ചെ​യ്ത ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് അ​റി​യി​ച്ചു.

സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി നേ​രി‌​ട്ട കൗ​ൺ​സി​ല​ർ​മാ​ർ ബ​ലം പ്ര​യോ​ഗി​ച്ച് ഹാ​ജ​ർ ബു​ക്കി​ൽ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ‌​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​വ​ർ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഹാ​ജ​ർ ബു​ക്ക് പി​ടി​ച്ച് വാ​ങ്ങാ​ൻ ഭ​ര​ണ​പ​ക്ഷം ശ്ര​മി​ച്ചെ​ങ്കി​ലും ബി​ജെ​പി വ​നി​താ കൗ​ൺ​സി​ല​ർ​മാ​ർ അ​നു​വ​ദി​ച്ചി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here