‘ഗവർണർ വിഷയത്തിൽ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു’; മുസ്ലിം ലീഗിനെ വീണ്ടും പ്രശംസിച്ച് എം വി ഗോവിന്ദൻ

0

മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നും വർഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം വി ഗോവിന്ദൻ വെള്ളിയാഴ്‌ച്ച പറഞ്ഞത്. ലീഗിനെ പുകഴ് ത്തിയുള്ള എം വി ഗോവിന്ദന്റെ പരാമർശങ്ങളിൽ സിപിഐ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

തിരുവനന്തപുരം: മുസ്ലിം ലീഗിനെ വീണ്ടും പ്രശംസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ വിഷയത്തിൽ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു. ആർ എസ് പിയും ശരിയായ നിലപാടെടുത്തു, യു ഡി എഫിൽ കോൺഗ്രസ് ഒറ്റപ്പെട്ടു. ഇതോടെ നിയമസഭയിൽ യുഡിഎഫിന് ബില്ലിന് അനുകൂലമായ നിലപാട് എടുക്കേണ്ടി വന്നു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വർഗീയ പാർട്ടിയല്ലെങ്കിലും എതിർ ചേരിയിലുള്ള ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി നടക്കുന്നത് അപക്വമായ ചർച്ചകളെന്നാണ് സിപിഐ നിലപാട്. നിലവിൽ എൽ ഡി എഫ് ഒരു പ്രതിസന്ധിയും നേരിടുന്നില്ല, പ്രശ്‌നങ്ങൾ പ്രതിപക്ഷത്തുമാണ്, ലീഗ് പി എഫ് ഐ പോലെ വർഗ്ഗീയ പാർട്ടിയല്ലെങ്കിലും എതിർ ചേരിയിലെ പാർട്ടിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകിയത് ആവശ്യവുമില്ലാത്ത നടപടിയെന്നാണ് സിപിഐ കുറ്റപ്പെടുത്തൽ. അതേസമയം യു ഡി എഫിലെ അസംതൃപ്തർ ഇടതുപക്ഷത്തേക്ക് വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here