അർദ്ധരാത്രി ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു

0

മലപ്പുറം പെരുവള്ളൂരിൽ അർദ്ധരാത്രി ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. പെരുവള്ളൂർ നജാത്ത് ദഅവ കോളേജിൽ താമസിച്ചു പഠിക്കുന്ന മാവൂർ സ്വദേശിയായ 17വയസ്സുകാരനായ നാദിർ ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി ഒന്നരയോടെയാണ് ദുരന്തം സംഭവിച്ചത്. ഫുട്ബോൾ മത്സരം കാണാൻ പോകുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. നജാത്ത് സ്‌കൂളിന് കുറച്ചകലെയുള്ള കിണറ്റിലാണ് കുട്ടി വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്
മീഞ്ചന്ത നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ പാഞ്ഞെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. തേഞ്ഞിപ്പലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply