തങ്കളം ഗ്രീൻവാലി സ്‌കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തി വന്നിരുന്ന സംഘത്തിന്റെ നേതാവ് നെല്ലിക്കുഴി സ്വദേശി യാസിൻ പിടിയിൽ

0

കോതമംഗലം : തങ്കളം ഗ്രീൻവാലി സ്‌കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തി വന്നിരുന്ന സംഘത്തിന്റെ നേതാവ് നെല്ലിക്കുഴി സ്വദേശി യാസിൻ പിടിയിൽ

എക്സൈസ് ഉദ്യോഗസ്ഥർ സ്‌കൂളിൽ റെയ്ഡ് നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറയിൽ നിന്നും സ്‌കൂൾ വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും ഉദ്യോഗസ്ഥർ കഞ്ചാവ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ എ നിയാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയും കോതമംഗലം റേഞ്ച് ഇൻസ്പെക്ടർ ഹീറോഷ് വി ആറും പാർട്ടിയും സംയുക്തമായിട്ടാണ് സ്‌കൂളിലും പരിസരങ്ങളിലും റെയ്ഡ് നടത്തിയത്.

റെയ്ഡിൽ 5 പേർ പിടിയിലായിരുന്നു. നെല്ലിക്കുഴി സ്വദേശി കോച്ചേരി എന്ന് വിളിക്കുന്ന യാസീൻ,സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ പാലാ സ്വദേശി സാജു ബിജു എന്നിവർ ഓടിരക്ഷപെട്ടിരുന്നു. യാസിനെ ഇന്ന് വൈകിട്ടാണ് എക് സൈസ് സംഘത്തിന്റെ പിടിയിലായത്.

സ്‌കൂൾ കോമ്പൗണ്ടിൽ യാസിൻ ഉപേക്ഷിച്ചു പോയ ബുള്ളറ്റിൽ നിന്നും സെക്യൂരിറ്റി ജീവനക്കാരൻ താമസിക്കുന്ന സ്‌കൂൾ കെട്ടിടത്തിലെ മുറിയിൽ നിന്നും കഞ്ചാവ് കണ്ടെടുത ത്തിരുന്നു. സ്‌കൂളിലെ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് മുറി തുറന്നുപരിശോധിച്ചത്.

വർഷങ്ങളായി സ്‌കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായി പ്രവർത്തിച്ചുവരുന്ന സാജു വൻതോതിൽ കഞ്ചാവ് വാങ്ങി വിൽപ്പന നടത്തിയിരുന്നെന്നും കഞ്ചാവ് വലിക്കുന്നതിനുള്ള സൗകര്യം സ്‌കൂൾ കോമ്പൗണ്ടിലും കെട്ടിടത്തിലും ഏർപ്പെടുത്തിയിരുന്നെന്നുമാണ് എക്സൈസ് അധികൃതരുടെ നിഗമനം.സ്‌കൂളിലെ സിസിടിവി സംവിധാനം പ്രവർത്തനരഹിതമാണെന്നാണ് സ്‌കൂൾ മാനേജ്മെന്റ് എക്സൈസ് അധികൃതരെ അറിയിച്ചിട്ടുള്ളത്.

വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീർ കുത്തുകുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായിട്ടുള്ളത്.
എക്സൈസ് ഇൻസ്പെക്ടർ ഹിരോഷ് വി ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം കെ റെജു,പ്രിവന്റീവ് ഓഫീസർമാരായ നിയാസ് കെ എ ജയ് മാത്യൂസ്, ശ്രീകുമാർ എൻ ,കെ കെ വിജു, സിദ്ദിഖ് എഇ , സിവിൽ എക്സൈസ് ഓഫീസർമാരായ എൽദോ കെസി ,പി ബിജു, അജീഷ കെ ജി,ബേസിൽ കെ തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീലക്ഷ്മി വിമൽ, എക്സൈസ് ഡ്രൈവർ കബിരാജ് എന്നിവരുൾപ്പെട്ട സംഘമാണ് സ്‌കൂളിൽ റെയ്ഡ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here