50 വയസു കഴിഞ്ഞ സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ല: ജി. സുധാകരന്‍

0


ആലപ്പുഴ: മുന്‍മന്ത്രി ജി. സുധാകരന്‍ വിവാദപ്രസംഗം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പടെ രംഗത്ത്. കഴിഞ്ഞ ദിവസം ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ശബരിമലയില്‍ 50 വയസ്സുകഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. എന്നാല്‍ ശബരിമലയില്‍ 50 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് ജി. സുധാകരന്‍ പ്രതികരിച്ചു.

പ്രസംഗം വന്‍വിവാദമായതോടെയാണ് ജി. സുധാകരന്റെ വിശദീകരണം. യുവതീപ്രവേശം വിലക്കി ചട്ടമുണ്ട്, അത് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. ശബരിമലയിലേത് നിത്യബ്രഹ്മചാരി സങ്കല്‍പ്പമാണ്. അതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യമാണ്. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം കാലം ജ്യോതിഷത്തിനു പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here