പുല്ലുവഴിയിൽ നിയന്ത്രണം വിട്ട ഥാർ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു

0

പെരുമ്പാവൂർ: പുല്ലുവഴിയിൽ നിയന്ത്രണം വിട്ട ഥാർ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു.എം സി റോഡിൽ പുല്ലുവഴി കവലയ്ക്ക് സമീപം ശനിയാഴ്ച്ച രാത്രി 9.30നാണ് അപകടം നടന്നത്.
കാൽനടയാത്രക്കാരനും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്. പുല്ലുവഴി ഗ്രേസ് കോട്ടേജിൽ കെ വി സാമുവൽ (65) കോട്ടയം പിറ്റടി താഴയ്ക്കൽ വീട്ടിൽ സോബിൻ സിബി (31) എന്നിവരാണ് മരിച്ചത്. പുല്ലുവഴി ഭാഗത്തു നിന്നു വന്ന ജീപ്പ് നടന്നു വരികയായിരുന്ന സാമുവലിന്റെ ദേഹത്തിടിച്ച്‌ തെറുപ്പിച്ച ശേഷം നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരികയായിരുന്ന ബൈക്കിൽ ഇടിച്ച ശേഷം സമീപത്തെ വീടിന്റെ ഗൈറ്റും തകർത്ത് പോർച്ചിലാണ് നിന്നത്. വ്യവസായിയായ സാമുവൽ സാംസൺപ്ലൈവുഡ് സ് , സാംസൺ മോട്ടോഴ്സ്, ഹെയ് മിൻസ് കാർ വാഷ് , ഫാമിലി വെൽ കെയർ മെഡിക്കൽ ഷോപ്പ് എന്നിവയുടെ ഉടമയാണ്. സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷൻ മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്നു. സാമുവലിന്റെ സംസ്കാരം ബുധൻ രാവിലെ ഇരിങ്ങോൾ ബ്രദറൻ അംസംബ്ലി ചുണ്ടക്കുഴി സെമിത്തേരിയിൽ . ഭാര്യ: ആലീസ് . മക്കൾ : ഗ്രേയ്സ് , ജസ്റ്റസ്, ജോയ്സ് (കാനഡ) മരുമക്കൾ :ലിജോ സ്കറിയ, ലിൻസി , ജോയൽ (കാനഡ) ആലുവയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ സോബിൻ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here