ചായ കുടിച്ചതിന്റെ പണം നൽകണം സാർ’; എംഎൽഎയുടെ വാഹനം വഴിയിൽ തടഞ്ഞ് ചായക്കടക്കാരൻ; കിട്ടാനുള്ളത് 30,000 രൂപ; ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് ബിജെപി എംഎൽഎ

0

സെഹോർ: ചായ കുടിച്ച വകയിൽ കിട്ടാനുള്ള മുപ്പതിനായിരം രൂപയ്ക്കായി ചായക്കാടക്കാരൻ എംഎൽഎയുടെ വാഹനം വഴിയിൽ തടഞ്ഞു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ ഇച്ചാവാറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

മുൻ റവന്യൂ മന്ത്രിയും ബിജെപി എംഎൽഎയുമായ കരൺ സിങ് വർമയുടെ കാറാണ് ചായക്കടക്കാരൻ തടഞ്ഞത്. ചായകുടിച്ച വകയിൽ തനിക്ക് തരാനുള്ള 30,000 രൂപ തരണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. 2018 മുതലുള്ള കുടിശ്ശികയാണ് ചായക്കടക്കാരൻ ആവശ്യപ്പെട്ടത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സ്വന്തം ജില്ല കൂടിയാണ് സെഹോർ. ഈ വർഷം അവസാനം മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ നേതാക്കൾ അവരുടെ മണ്ഡലങ്ങളിൽ പര്യടനം തുടങ്ങിയിരുന്നു. അത്തരത്തിലൊരു പര്യടനത്തിനിടെയാണ് പുതിയ സംഭവം. കരൺ സിങ് വർമ തന്റെ മണ്ഡലത്തിൽ പര്യടനം നടത്തുന്നതിനിടെയാണ് ചായക്കടക്കാരൻ കാർ തടഞ്ഞ് പണം ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here