മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ ചിത്രം; മുംബൈ എന്റർടെയിൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ട് പുരസ്കാരങ്ങൾ നേടി ‘ആദിവാസി’

0

മുംബൈ എന്റർടെയിൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ,വിജീഷ് മണി സംവിധാനം ചെയ്ത “ആദിവാസി” എന്ന ചിത്രത്തിന് രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു. അട്ടപ്പാടിയിൽ മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘ആദിവാസിക്ക് ബെസ്റ്റ് ട്രൈബൽ ലാഗെജ് ഫിലിം, ബെസ്റ്റ് നെഗറ്റീവ് റോൾ (വില്ലൻ ) എന്നിവയ്ക്കുള്ള പുരസ്ക്കാരങ്ങളാണ് ലഭിച്ചത്.

അപ്പാനി ശരത് പ്രധാനവേഷത്തിൽ അഭിനയിച്ച ആദിവാസി സിനിമയുടെ , നിർമ്മാതാവ് സോഹൻ റോയിക്കും, രചനയും , സംവിധാനവും നിർവ്വഹിച്ച വിജീഷ് മണിക്കും, ചിത്രത്തിലെ വില്ലൻ കഥാപാത്രം അവതരിപ്പിച്ച വിയാനും ആണ് മുംബൈ എന്റർടൈൻമെന്റ് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം ലഭിച്ചത്.

മധുവിന്റെ കേസിൽ പ്രതികൾ അട്ടിമറികൾ നടത്തി കൊണ്ടിരിക്കുന്ന സമയത്ത്‌ വില്ലൻ വേഷത്തിന് ( പ്രതികളിൽ പ്രധാനി) അവാർഡ് ലഭിച്ചതോടെ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ ക്രൂരത എത്രമാത്രം വലുതായിരിക്കും എന്നുള്ള ചിന്തയിലാണ് പ്രേക്ഷകർ. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിറഞ്ഞുനിൽക്കുന്ന സമയത്തിലാണ് ചിത്രത്തിന് റിലീസിന് മുമ്പ് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്.

പരകായ പ്രവേശത്തിൽ മധുവിന്റെ കഥാപാത്രത്തേ മികവുറ്റതാക്കിയ അപ്പാനി ശരതിന് മികച്ച നടനുള്ള പുരസ്കാരം കിട്ടാതായത് അവസാന നിമിഷത്തിലാണ്. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം ഉൾപ്പെടെ നിരവധി വിവാദങ്ങൾ നിലനിൽക്കുന്ന സമയത്താണ് ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രവുമായി എത്തിയ വില്ലന് അവാർഡ് ലഭിച്ചിരിക്കുന്നത്. ഇതോടെ അട്ടപ്പാടിയിൽ എന്താണ് സംഭവിച്ചത് എന്നുള്ളതിന്റെ ആകാംക്ഷയിലാണ് ആളുകൾ.

ബെസ്റ്റ് ട്രൈബ്സ് ലാംഗ്വേജ് പുരസ്കാരവും ചിത്രത്തിന് ലഭിച്ചു. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ
സോഹൻ റോയ് നിർമ്മിച്ച് പ്രശസ്ത സംവിധായകൻ വിജീഷ് മണി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ അപ്പാനി ശരത് ആണ് നായക വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. നവംബർ ഇരുപതിന് മുംബൈയിലെ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ചാണ് പുരസ്കാരദാനം.

മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിനും പാട്ടുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തത് വാവസുരേഷ് ആയിരുന്നു. മുൻപ് പുറത്തിറങ്ങിയ ‘പോലീസ് ബൂട്ടുകൾക്കിടയിൽ മധു’ എന്ന പോസ്റ്ററും നിരവധി സാമൂഹ്യ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്. ഛായാഗ്രഹണം പി മുരുകേശ് നിർവ്വഹിക്കുന്നു.

സംഗീതം-രതീഷ് വേഗ, എഡിറ്റിംഗ്-ബി ലെനിൻ, സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ, സംഭാഷണം, ഗാനരചന-ചന്ദ്രൻ മാരി, ലൈൻ പ്രൊഡ്യൂസർ- വിയാൻ, പ്രൊജക്ട് ഡിസൈനർ- ബാദുഷ, ആർട്ട്‌-കൈലാഷ്, മേക്കപ്പ്-ശ്രീജിത്ത്‌ ഗുരുവായൂർ കോസ്റ്റ്യൂം-ബൂസി ബേബി ജോൺ,സ്റ്റിൽസ്- രാംദാസ് മാത്തൂർ, ഡിസൈൻ,ആന്റണി കെ.ജി, അഭിലാഷ് സുകുമാരൻ, മീഡിയ പ്രൊമോഷൻ- അരുൺ കരവാളൂർ, പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്,പി ആർ ഒ-എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here