നന്ദയും ഷുഹൈബും തമ്മിൽ അകന്നത് അടുത്ത കാലത്ത്; വിട്ടുപോകാൻ തയാറാകാതെ ഷുഹൈബ് ഭീഷണിപ്പെടുത്തിയത് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ്; മരിക്കുന്നതിന് തൊട്ടുമുമ്പും നന്ദ വീഡിയോകോൾ ചെയ്തത് മുൻ കാമുകനെ; പ്രണയപ്പകയുടെ മറ്റൊരു കഥ കൂടി പുറത്ത്

0

കാസർകോട്: ഷാരോണിന്റെ കേസ് കേരളക്കരയിൽ ആഞ്ഞടിക്കുമ്പോൾ ചേർത്ത് വെയ്ക്കാവുന്ന മറ്റൊരു വാർത്ത ഇന്ന് രാവിലെ പുറത്ത് വന്നിരുന്നു. ഷാരോൺ വധക്കേസിന് ഇത്രയും പ്രാധാന്യം വന്നതിന് ഒരുകാരണം പ്രതിസ്ഥാനത്ത് ഒരു പെൺകുട്ടി വന്നതു കൊണ്ടാണ് എന്ന നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട്. കേസിൽ ഗ്രീഷ്മ കാമുകൻ ഷാരോണിനെ കൊലപ്പെടുത്തിയത് തന്റെ സ്വകാര്യ ചിത്രങ്ങൾ ഭാവി വരന് നൽകുമെന്ന ഭയം കൊണ്ടാണെന്നാണ് പുറത്തുവന്ന മൊഴികൾ. കാമുകനെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാൻ ഗ്രീഷ്മ നടത്തിയ ശ്രമങ്ങളും ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെയ്‌ക്കുന്നത്‌.

ഇപ്പോഴിതാ കാഞ്ഞങ്ങാട്ടെ കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയും വിവാദമാകുന്നത്. കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയിലാണ് സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുൾ ഷുഹൈബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ഭീഷണി കാരണമാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

കാഞ്ഞങ്ങാട് സി.കെ. നായർ ആർട്സ് കോളേജിലെ വിദ്യാർത്ഥിനിയായ നന്ദയെ തിങ്കളാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുകൾനിലയിലെ മുറിയിലായിരുന്നു മൃതദേഹം. മരിക്കുന്നതിന് മുമ്പ് നന്ദ, ഷുഹൈബിനെ വീഡിയോ കോൾ ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊബൈൽഫോൺ വിവരങ്ങൾ പരിശോധിച്ചതോടെയാണ് ഷുഹൈബാണ് സംഭവത്തിലെ വില്ലനെന്ന് പൊലീസിന് വ്യക്തമായത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നന്ദയും ഷുഹൈബും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്നവിവരം. എന്നാൽ, അടുത്തകാലത്തായി ഇവരുടെ ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായി. പെൺകുട്ടിയുടെ പിന്മാറ്റം അംഗീകരിക്കാൻ ഷുഹൈബും തയ്യാറായില്ല. തുടർന്ന് ഭീഷണികളായി ഇയാളുടെ പക്ഷത്തു നിന്നും ഉണ്ടായത്. ഇതോടെ നന്ദയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തി. സുഹൃത്തിന്റെ ഭീഷണി തുടർന്നതോടെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നും കാഞ്ഞങ്ങാട് ഡിവൈ.എസ്‌പി. പറഞ്ഞു. സംഭവത്തിൽ ബുധനാഴ്ച രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here