രണ്ടാം കിരീടമുയർത്തി ഇംഗ്ലണ്ട്; പാക്കിസ്ഥാനെ തോൽപിച്ചത് അഞ്ചു വിക്കറ്റിന്

0

ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ചാംപ്യന്‍മാര്‍. ഫൈനലില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഓവര്‍ ശേഷിക്കെ ലക്ഷ്യത്തിലെത്തി. സ്കോര്‍– പാക്കിസ്ഥാന്‍– 137/8, ഇംഗ്ലണ്ട്–138/5. പുറത്താകാതെ അര്‍ധസെഞ്ചുറി (52 റണ്‍സ്) നേടിയ ബെന്‍ സ്റ്റോക്സിന്റെ മികവിലാണ് ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി–20 ലോക കിരീടമാണിത്. ഒരേ സമയം ഏകദിന–ട്വന്റി20 കിരീടങ്ങള്‍ കൈവശം വയ്ക്കുന്ന ആദ്യടീമായി ഇംഗ്ലണ്ട് മാറി. സ്കോർ പാക്കിസ്ഥാൻ– എട്ട് വിക്കറ്റ് നഷ്ടത്തിൽ 137, ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 138 (19). ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ രണ്ടാം കിരീടമാണിത്. 2010ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിനു തോൽപിച്ചാണ് ഇംഗ്ലണ്ട് ആദ്യമായി ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

CRICKET
‘പന്തിനേക്കാൾ തിളങ്ങിയാൽ സഞ്ജുവിനെ പുറത്തിരുത്താനാകില്ല; അവസരം ഉപയോഗിക്കണം’
ഫൈനലിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി പ്രതിരോധത്തിലാക്കിയ പാക്ക് ബോളർക്ക് ബെൻ സ്റ്റോക്സിന്റെ തകർപ്പൻ ബാറ്റിങ് കൊണ്ടാണ് ഇംഗ്ലണ്ട് മറുപടിയൊരുക്കിയത്. 49 പന്തുകൾ നേരിട്ട സ്റ്റോക്സ് 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ജോസ് ബട്‌ലർ (17 പന്തിൽ 26), ഹാരി ബ്രൂക്ക് (23 പന്തിൽ 20), മൊയീൻ അലി (12 പന്തിൽ 19) എന്നിവരും ഇംഗ്ലണ്ടിനായി ഫൈനലിൽ തിളങ്ങി.

പാക്കിസ്ഥാനെതിരെ അർധ സെഞ്ചറി നേടിയ ബെൻ സ്റ്റോക്സ്. Photo: t20worldcup – Twitter

അലക്സ് ഹെയ്ൽസ് (രണ്ട് പന്തിൽ ഒന്ന്), ഫിലിപ് സാള്‍ട്ട് (ഒൻപതു പന്തിൽ പത്ത്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇംഗ്ലിഷ് ബാറ്റർമാരുടെ പ്രകടനങ്ങൾ. രണ്ടു പന്തിൽ ഒരു റണ്ണെടുത്ത ലിയാം ലിവിങ്സ്റ്റൻ പുറത്താകാതെ നിന്നു. ജയത്തോടെ ഏകദിന, ട്വന്റി20 കിരീടങ്ങൾ കൈവശം വയ്ക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. 2019ൽ നാട്ടിൽ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് അവർ കിരീടം സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ വിക്കറ്റു നഷ്ടമാക്കിക്കൊണ്ടാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഇന്ത്യയ്ക്കെതിരായ സെമി ഫൈനലിൽ തകർ‌പ്പൻ ബാറ്റിങ് പുറത്തെടുത്ത് അർധ സെഞ്ചറി നേടിയ അലക്സ് ഹെയ്ൽസ് ഒരു റണ്ണിനു പുറത്തായി. ഷഹീൻ അഫ്രീദിയുടെ പന്തിൽ ഹെയ്ൽസ് ബോൾഡാകുകയായിരുന്നു. സ്കോർ 32 ൽ നിൽക്കെ ഫിലിപ് സാൾട്ടിനെ ഇഫ്തിഖർ അഹമ്മദിന്റെ കൈകളിലെത്തിച്ച് ഹാരിസ് റൗഫ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേൽപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here