മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ സി.ബി.സി.ഐ. പ്രസിഡന്റ്‌

0


കൊച്ചി: സി.ബി.സി.ഐ. പ്രസിഡന്റായി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്തിനെ ബംഗളൂരുവില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു. എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്ററായി കഴിഞ്ഞ ജൂലൈ 30നു നിയമിതനായ അദ്ദേഹം കെ.സി.ബി.സി. പ്രസിഡന്റായിരുന്നു. സിറോ മലബാര്‍ സഭയുടെ പെര്‍മനന്റ്‌ സിനഡ്‌ അംഗമാണ്‌. പബ്ലിക്‌ അഫയേഴ്‌സ്‌ കമ്മിഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെ.സി.ബി.സി. ജാഗ്രതാ കമ്മിഷന്‍ അംഗം, കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മിഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
1951 ഡിസംബര്‍ 13-നു ജനിച്ച ആര്‍ച്ച്‌ ബിഷപ്‌ ആന്‍ഡ്രൂസ്‌ താഴത്ത്‌, 1977 മാര്‍ച്ച്‌ 14-നു വൈദികനായി അഭിഷിക്‌തനായി. സഭാ നിയമത്തില്‍ ഡോക്‌ടറേറ്റുണ്ട്‌. 2004 മേയ്‌ ഒന്നിനു തൃശൂര്‍ അതിരൂപത സഹായ മെത്രാനായി. 2007 മാര്‍ച്ച്‌ 18-ന്‌ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here