കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടൻ അർജുൻ രത്തൻ വിവാഹിതനായി

0

ഗുരുവായൂർ: കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടൻ അർജുൻ രത്തൻ വിവാഹിതനായി. ശിഖാ മനോജാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അർജുൻ തന്നെയാണ് വിവാഹചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

കരിക്കിന്റെ ഹിറ്റ് വെബ് സീരീസായ തേരാപാരയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അർജുൻ പിന്നീട് അങ്ങോട്ട് കരിക്കിന്റെ സജീവ സാന്നിദ്ധ്യമായി മാറി. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങലും അർജുൻ മുൻപ് പങ്കുവെച്ചിരുന്നു. സിനിമലോകത്തെ പ്രമുഖർ അർജുനും ശിഖയ്ക്കും ആശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here