പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിയും; പോക്സോ കേസില്‍ ബന്ധു അറസ്റ്റില്‍

0

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 40 വയസുകാരൻ അറസ്റ്റിൽ. കല്ലിയൂര്‍ മുരുക്കറത്തല നന്ദ ഭവനില്‍ രതീഷിനെ പോക്‌സോ കേസില്‍ നേമം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.

ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി പറഞ്ഞു. വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ രതീഷ് ഒളിവില്‍ പോകുകയായിരുന്നു.

സി.ഐ രഗീഷ്‌ കുമാര്‍, എസ്.ഐമാരായ മധുമോഹന്‍, പ്രസാദ്, രാജേഷ്, ജോണ്‍ വിക്ടര്‍, എ.എസ്.ഐ പത്മകുമാര്‍, സി.പി.ഒമാരായ സാജന്‍, രാജശേഖരന്‍, ഹോം ഗാര്‍ഡ് ജീവകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here