ചടയമം​ഗലത്തെ ന​ഗ്നപൂജയും മന്ത്രവാദവും; അബ്ദുൾ ജബ്ബാറിനെയും കൂട്ടാളികളെയും കണ്ടെത്താനാകാതെ പൊലീസ്

0

കൊല്ലം: ചടയമം​ഗലത്ത് മന്ത്രവാദവും ന​ഗ്നപൂജയും നടത്തിയ അബ്ദുൾ ജബ്ബാറിനെയും സംഘത്തെയും പിടികൂടാനാകാതെ പൊലീസ്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നി​ഗമനം. ഇതനുസരിച്ച് തമിഴ്നാട്ടിൽ നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. ഇതോടെ കേസന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറണെന്ന ആവശ്യം ശക്തമാകുകയാണ്. പ്രതികൾക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മന്ത്രവാദത്തിന് ഇരയാക്കിയതിൽ പോക്സോ കേസും നിലവിലുണ്ട്.

പെൺകുട്ടികളെ നഗ്നപൂജ ചെയ്ത് അബ്ദുൽ ജബ്ബാറും സംഘവും നടത്തുന്ന മന്ത്രവാദ പ്രവർത്തനങ്ങളെ സംബന്ധിച്ച വാർത്ത വന്നതിന് പിന്നാലെ കൂടുതൽ പേർ പരാതിയുമായി പൊലീസിന് മുമ്പിൽ എത്തിയിരുന്നു. മൂന്നുവർഷം മുമ്പ് അബ്ദുൽ ജബ്ബാറും സിദ്ധിഖും ശ്രുതിയും ചേർന്ന് പ്രായപൂർത്തിയാവാത്തെ പെൺകുട്ടിയെ കന്യകാ പൂജ നടത്തിയെന്ന പരാതിയാണ് പൂയപ്പള്ളി സ്റ്റേഷനിൽ നിലവിൽ ലഭിച്ചിട്ടുള്ളത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പൊലീസ് നിലവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ കേസിൽ പൊലീസിൻ്റെ മെല്ലെപ്പോക്ക് തുടരുകയാണെന്ന വിമർശനമാണ് നിലവിൽ ഉയരുന്നത്. മന്ത്രി അടക്കം വിഷയത്തിൽ ഇടപെട്ടിട്ടും പ്രതികളെ പിടിക്കുവാൻ പോലീസിന് കഴിയാത്തത് വലിയ നാണക്കേട് തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. പൂയപ്പള്ളി ചടയമംഗലം സ്റ്റേഷനിലെ എസ്എച്ച്ഒമാർക്കാണ് നിലവിൽ കേസിൻ്റെ അന്വേഷണ ചുമതല. പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്നും മറ്റൊരു ഏജൻസിയെ കേസ് ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയേയും മുഖ്യമന്ത്രിയെയും നേരിൽ കാണാൻ ഒരുങ്ങുകയാണ് പരാതിക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here