കോഴിക്കോട്ട് രണ്ടിടങ്ങളിലായി മൂന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു

0

കോഴിക്കോട്ട് രണ്ടിടങ്ങളിലായി മൂന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു. മേപ്പയ്യൂരിൽ രണ്ട് വിദ്യാർത്ഥികൾക്കും അരിക്കുളത്ത് ഒരാൾക്കുമാണ് നായയുടെ കടിയേറ്റത്.മേപ്പയ്യൂരിൽ കളത്തിൽ സുബനീഷിന്റെ മകൾ തേജാ ലക്ഷ്മി (12)ഫയാസിന്റെ മകൻ സെബി മുഹമ്മദ് കമാൽ(7) എന്നിവർക്കാണ് കടിയേറ്റത്.

തേജലക്ഷ്മിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സെബി മുഹമ്മദ് കമലിനെ കൊയിലാണ്ടി താലൂക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരിക്കുളത്ത് നിടുമ്പൊയിൽ സ്വദേശിയായ പന്ത്രണ്ടുവയസുകാരി തേജലക്ഷ്മിക്കാണ് കടിയേറ്റത്. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here