പാലക്കാട് ജില്ലയിൽ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹനവകുപ്പ്

0

പാലക്കാട്: പാലക്കാട് ജില്ലയിൽ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹനവകുപ്പ്. സാഹസിക പ്രകടനം നടത്തിയവരുടെ ലൈസൻസ് റദ്ദാക്കാൻ നടപടികൾ തുടങ്ങിയതായി ആർടിഒ എം.കെ.ജയേഷ് കുമാർ പറഞ്ഞു.

കൊഴിഞ്ഞാമ്പാറയിലായിരുന്ന പ്രദേശവാസികളെ ഭയപ്പെടുത്തി കൊണ്ട് അഞ്ച് പേരുടെ ബൈക്ക് റേസിംഗും അഭ്യാസപ്രകടനങ്ങളും. അഭ്യാസത്തിന്റെ വീഡിയോ ഇവർ തന്നെ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ പ്രകടനമൊക്കെ കണ്ട് ആസ്വദിക്കാനും ഇവരെ പിന്തുണയ്ക്കാനും നിരവധി പേർ. എന്തായാലും കാൽനാടയാത്രക്കരുടെ അടക്കം ജീവൻ പണയം വച്ചുള്ള ഈ അഭ്യാസം തടയാനുള്ള ശ്രമത്തിലാണ് ആർടിഒ.

കൊഴിഞ്ഞാമ്പറയിലെ ബൈക്ക് അഭ്യാസികളെ പിടികൂടിയ ആർടിഒ ഉദ്യോഗസ്ഥർ ഇവർക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നടപടി.

പിടികൂടിയ ബൈക്കുകളിലെല്ലാം ഉടമകളുടെ ഇൻസ്റ്റാഗ്രാം ഐഡി കൂടി ചേർത്തിട്ടുണ്ട്. നടപടി നേരിടുന്നവരെല്ലാം 19നും 21നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരുടെയെല്ലാം ലൈസൻസുകൾ റദ്ദാക്കാനും 10,000 രൂപ വീതം പിഴയീടാക്കാനുമാണ് തീരുമാനം. അടുത്ത ദിവസങ്ങളിലും ഇത്തരം അഭ്യാസികളെ പിടികൂടാനായി കർശന പരിശോധന തുടരുമെന്ന് ആർടിഒ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ നേരത്തെ തന്നെ ബൈക്ക് റേസിങ് നിരോധിച്ച് കളക്ടർ ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here