ആർഎസ്പി വീണ്ടും ഇടത് മുന്നണിയിലേക്ക്.? സൂചനകൾക്ക് ബലമേകി കാനത്തി​ന്റെ പ്രതികരണവും; തിരിച്ചുപോകാൻ പാർട്ടി ഒരുങ്ങുമ്പോൾ..

0

തിരുവനന്തപുരം: എൽഡിഎഫ് വിട്ട് യുഡിഎഫിൽ എത്തിയ ആർഎസ്പി വീണ്ടും ഇടത് മുന്നണിയിലേക്ക് വരാനുള്ള സാധ്യത തെളിയുന്നു. അടുത്ത പാർലമെൻ്റ് തിരഞ്ഞെടുപ്പിന് മുമ്പായി ആർഎസ്︋പി എൽഡിഎഫ് മുന്നണിയിലേക്ക് എത്തപ്പെടുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ജില്ലാ സമ്മേളനത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനം ഉയർന്നത് ഉൾപ്പെടെ കോൺഗ്രസും ആർഎസ്︋പിയുമായുള്ള പോര് കനക്കുന്നതി​ന്റെ സൂചനകളായിരുന്നു. ഇതിന് കൂടുതൽ ബലമേകുന്നതാണ് ഇപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പ്രസ്താവന.

ഇ‌ടത് മുന്നണി വിപുലീകരണം ഇപ്പോൾ അജണ്ടയിലില്ലെന്നും ആർ എസ് പി മുന്നണിയിലേക്ക് വരുന്നത് വിപുലീകരണമല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആർ എസ് പി നേരത്തേ മുന്നണിയിലുണ്ടായിരുന്ന പാർട്ടിയാണ്. ഇപ്പോഴും ദേശീയ തലത്തിൽ ഇടത് മുന്നണിയുടെ ഭാ​ഗമാണ്. കേരളത്തിലെ ചില പ്രത്യേക സാഹചര്യത്തിൽ മുന്നണി മാറിയതാണെന്നും കാനം കൂട്ടിച്ചേർത്തു.

സിപിഎം ആ​ഗ്രഹിക്കുന്നത് ആർഎസ്︋പി മുന്നണിയിലേക്ക് വരണമെന്ന് തന്നെയാണ്. എന്നാൽ എൻകെ പ്രേമചന്ദ്രനോട് താൽപര്യമില്ലാത്തതാണ് ആർഎസ്︋പിയുടെ എൽഡിഎഫ് പ്രവേശനത്തെ പ്രതിസന്ധിയിലാക്കിയിരുന്നത്. ഷിബു ബേബി ജോൺ പോലും കോൺഗ്രസിനെതിരെയുള്ള പരസ്യ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു.

ആർഎസ്︋പി സ്ഥാനാർത്ഥികളെ കോൺഗ്രസ് കാലുവാരിയാൽ തിരിച്ചും കാലുവാരണമെന്നാണ് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ ജില്ലാ സമ്മേളനത്തിൽ ആഹ്വാനം നൽകിയത്. അദ്ദേഹത്തി​ന്റെ മാറ്റത്തിന് തെളിവായിരുന്നു ആ പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here