മൂന്നാറിന് ആശ്വാസം; നാടിനെ വിറപ്പിച്ച കടുവയെ വീഴ്ത്തി വനം വകുപ്പ്

0

ഇടുക്കി: മൂന്നാർ രാജമലയില്‍ ഇറങ്ങിയ കടുവ കെണിയില്‍ കുടുങ്ങി. നെയ്‍മക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നെയമക്കാട് നാലിടങ്ങളില്‍ കടുവയ്ക്കായി കൂടുവെച്ചിരുന്നു. നൂറില്‍ അധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്ത് വന്നിരുന്നത്. നെയ്‍മക്കാട് ഈസ്റ്റ് ഡിവിഷനില്‍ രണ്ടു ദിവസത്തിനിടെ 13 പശുക്കളാണ് കടുവയുടെ ആക്രമണത്തിനിരയായത്. ഇതില്‍ പത്തെണ്ണം ചത്തിരുന്നു.കടുവ ആക്രമണകാരിയായതിനാല്‍ വീടിന് പുറത്തിറങ്ങരുത് എന്നായിരുന്നു പ്രദേശവാസികള്‍ക്ക് നല്‍കിയിരുന്ന ജാഗ്രതാ നിര്‍ദേശം. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കടുവയെ കണ്ടത്. കടുവയുടെ ദൃശ്യങ്ങള്‍ അതുവഴി കടന്നുപോയ വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തുകയായിരുന്നു. ജനവാസ കേന്ദ്രങ്ങളിലിറങ്ങി തൊഴുത്തില്‍ കെട്ടിയിരിട്ടിരിക്കുന്ന മൃഗങ്ങളെ കൂട്ടമായി കടിച്ചു കൊല്ലുന്നത് മൂന്നാറില്‍ ഇതാദ്യമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here